Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണത്തലവൻ എന്ന നിലയിൽ രാജ്യത്തിനായുള്ള 25 വർഷത്തെ സേവനം പൂർത്തിയാക്കിയതിൽ ആശംസകൾ അറിയിച്ച റിപ്പബ്ലിക് ഓഫ് സാംബിയ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദിയറിയിച്ചു


ഭരണത്തലവൻ എന്ന നിലയിൽ രാജ്യത്തിനായുള്ള 25 വർഷത്തെ സേവനം പൂർത്തിയാക്കിയ വേളയിൽ ഊഷ്മളമായ ആശംസകൾ അറിയിച്ച റിപ്പബ്ലിക് ഓഫ് സാംബിയ പ്രസിഡന്റ് ശ്രീ ഹകൈൻഡെ ഹിചിലെമയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.

സാംബിയയുമായുള്ള സൗഹൃദത്തിന് ഇന്ത്യ വലിയ മൂല്യംകൽപ്പിക്കുന്നുവെന്നും ഈ അടുത്ത പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

“പ്രസിഡന്റ് ഹിചിലെമ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി.

സാംബിയയുമായുള്ള സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു, ഒപ്പം നമ്മുടെ അടുത്ത പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

@HHichilema”

***

SK