Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ കച്ചിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി


ഗുജറാത്തിലെ കച്ചിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. വേർപാടിന്റെ വേദനയിലായ കുടുംബങ്ങളെ അനുശോചനം അറിയിച്ച ശ്രീ മോദി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു .

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“ഗുജറാത്തിലെ കച്ചിലുണ്ടായ അപകടത്തിൽ ജീവഹാജിയുണ്ടായ വിവരം അങ്ങേയറ്റം ദുഃഖകരമാണ്. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi.”

-SK-