Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്ഷേമത്തിൽനിന്നു ശാക്തീകരണത്തിലേക്കുള്ള ഭരണനിർവഹണത്തിലെ മാറ്റം വിശദീകരിക്കുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതിയ ലേഖനം പങ്കുവച്ചു.
ഇന്ത്യയുടെ ഭരണനിർവഹണസമീപനം ക്ഷേമപദ്ധതികളിൽനിന്നു ജനശാക്തീകരണത്തിലേക്കു മാറുന്നതെങ്ങനെയെന്നു വിശദീകരിക്കുന്നതാണു ലേഖനം. വികസനപ്രക്രിയയിൽ പൗരന്മാർക്കു സജീവ പങ്കാളികളാകാൻ അവസരമൊരുക്കുന്ന സമീപനമാണിത്. ശുചിത്വം, പാചകവാതക കണക്ഷനുകൾ, ആരോഗ്യപരിരക്ഷ, വായ്പാലഭ്യത തുടങ്ങിയ മേഖലകളിലെ പദ്ധതികൾ, അർഹരായവരിലേക്ക് ആനുകൂല്യങ്ങൾ ഏതറ്റംവരെയും എത്തിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണു പ്രാധാന്യം നൽകുന്നതെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു. 2047-ഓടെ വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിന്റെ പ്രധാന ഭാഗമാണ് ഈ സമീപനമെന്നും ലേഖനം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഇന്ത്യയുടെ ഭരണനിർവഹണസമീപനം ക്ഷേമത്തിൽനിന്നു ശാക്തീകരണത്തിലേക്കു മാറുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതുന്നു. വികസനപ്രക്രിയയിൽ പൗരന്മാർക്കു സജീവ പങ്കാളികളാകാൻ ഇത് അവസരമൊരുക്കുന്നു.
ശുചിത്വം, പാചകവാതക കണക്ഷനുകൾ എന്നിവ മുതൽ ആരോഗ്യപരിരക്ഷയും വായ്പാലഭ്യതയുംവരെയുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരിലേക്ക് ഏതറ്റംവരെയും എത്തിക്കുന്നതിനും ജനജീവിതം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്. 2047-ഓടെ വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് ഈ സമീപനം.”

***

NK