Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരായണീ ദേവിയുടെ അനുഗ്രഹങ്ങൾക്കായുള്ള സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഏറ്റവും മംഗളകരവും, ദിവ്യകാരുണ്യത്തിൻ്റെയും ദയയുടെയും പ്രതീകവും, നീതിപൂർവ്വകമായ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന ശക്തിയുമായ  മാ നാരായണിയെ വന്ദിച്ചുകൊണ്ടു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. അഭയം പ്രാപിക്കുന്നവരുടെ സംരക്ഷകയായും, ദിവ്യമാതാവായ ഗൗരിയായും ഈ ശ്ലോകം ദേവിയെ സ്തുതിക്കുന്നു.

സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് ശ്രീ മോഡി എക്സിൽ കുറിച്ചു;

 

“सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके।

शरण्ये त्र्यम्बके गौरि नारायणि नमोऽस्तु ते॥”

 

***

SK