Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെയും  114 മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി


കഴിഞ്ഞ ദിവസം സമാപിച്ച ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ ഇന്ത്യയുടെ പാരാ അത്‌ലറ്റുകൾ കൈവരിച്ച അസാധാരണ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

114 മെഡലുകൾ എന്ന റെക്കോർഡ് നേട്ടം, ഗെയിംസിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് രാജ്യമൊട്ടാകെ വലിയ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാധാരണമായ നിശ്ചയദാർഢ്യം പ്രകടിപ്പിച്ച സംഘത്തിലെ ഓരോ അംഗത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഓരോ കായികതാരവും ഈ ചരിത്രനേട്ടത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും അവരുടെ നേട്ടങ്ങൾ അസംഖ്യം  ഇന്ത്യക്കാർക്ക് പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചതിങ്ങനെ:

“കഴിഞ്ഞ ദിവസം സമാപിച്ച ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ നമ്മുടെ പാരാ അത്‌ലറ്റുകൾ അസാധാരണ നേട്ടം കൈവരിച്ചിരിക്കുന്നു!

114 മെഡലുകൾ എന്ന റെക്കോർഡ് നേട്ടം, ഗെയിംസിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്. രാജ്യമൊട്ടാകെ വലിയ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണിത്!

അസാധാരണമായ നിശ്ചയദാർഢ്യം പ്രകടിപ്പിച്ച നമ്മുടെ സംഘത്തിലെ ഓരോ അംഗത്തെയും ഞാൻ അഭിനന്ദിക്കുന്നു.

ഓരോ കായികതാരവും ഈ ചരിത്രനേട്ടത്തിന് സംഭാവന നൽകുകയും അവരുടെ നേട്ടങ്ങളിലൂടെ അസംഖ്യം ഇന്ത്യക്കാർക്ക് പ്രചോദനമാകുകയും ചെയ്തു.”

 

****

SK