ഇന്ന് കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ സവിശേഷ ദിനം കേരളത്തിന്റെ ഊർജ്ജസ്വലമായ പാരമ്പര്യങ്ങളെയും അസാധാരണമായ ആത്മവീര്യത്തെയും കൊണ്ടാടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് അനുഗ്രഹീതമായ ഈ സംസ്ഥാനത്തിന് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെന്നും ഒരു പ്രിയപ്പെട്ട സ്ഥാനമുണ്ട്.
“കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണ്, അവരുടെ അർപ്പണബോധവും മികവിനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും പ്രശംസ നേടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണ്”, ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
കേരളത്തിലെ എന്റെ സഹോദരീസഹോദരന്മാർക്ക് കേരളപ്പിറവി ആശംസകൾ!
കേരളത്തിന്റെ സജീവമായ പാരമ്പര്യങ്ങളെയും അസാധാരണമായ ആത്മവീര്യത്തെയും ആഘോഷിക്കുന്ന സവിശേഷ ദിനമാണിത്. സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് അനുഗ്രഹീതമായ ഈ സംസ്ഥാനത്തിന് എന്നും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ പ്രിയപ്പെട്ട ഒരു സ്ഥാനമുണ്ട്.
കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണ്. അവരുടെ സമർപ്പണബോധവും മികവിനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ കേരളീയർ കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് എന്നും അഭിമാനകരമാണ്.
വരുംവർഷങ്ങൾ കേരളത്തിലെ ഓരോ വ്യക്തിക്കും പുതിയ അവസരങ്ങളും കൂടുതൽ അഭിവൃദ്ധിയും തുടർച്ചയായ പുരോഗതിയും കൊണ്ടുവരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
Keralappiravi greetings to my sisters and brothers of Keralam!
This special day celebrates the vibrant traditions and extraordinary spirit of Keralam. Blessed with abundant natural beauty and a rich cultural heritage, the state has always occupied a cherished place in our nation’s history.
****
Keralappiravi greetings to my sisters and brothers of Keralam! This special day celebrates the vibrant traditions and extraordinary spirit of Keralam. Blessed with abundant natural beauty and a rich cultural heritage, the state has always occupied a cherished place in our nation’s history. Keralam’s greatest strength lies in its people, whose dedication and commitment to excellence have earned admiration far beyond India’s shores. The achievements of the people of Keralam in several areas like healthcare, education, entrepreneurship, science and several other fields have made the nation proud. I hope the coming years bring new opportunities, greater prosperity and continued progress to every person of Keralam. കേരളത്തിലെ എന്റെ സഹോദരീസഹോദരന്മാർക്ക് കേരളപ്പപ്പിറവി ആശംസകൾ! കേരളത്തിന്റെ സജീവമായ പാരമ്പര്യങ്ങളെയും അസാധാരണമായ ആത്മവീര്യത്തെയും ആഘോഷിക്കുന്ന വിശേഷ ദിനമാണിത്. സമൃദ്ധമായ പ്രകൃതിസൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും അനുഗ്രഹിച്ച ഈ സംസ്ഥാനത്തിന്, എന്നും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ പ്രിയപ്പെട്ട ഒരു സ്ഥാനമുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ ജനങ്ങളാണ്. അവരുടെ സമർപ്പണബോധവും മികവിനോടുള്ള പ്രതിബദ്ധതയും ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തും ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ മലയാളി കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് എന്നും അഭിമാനകരമാണ്. വരും വർഷങ്ങൾ കേരളത്തിലെ ഓരോ വ്യക്തിക്കും പുതിയ അവസരങ്ങളും കൂടുതൽ ഐശ്വര്യവും തുടർച്ചയായ പുരോഗതിയും കൊണ്ടുവരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
— Narendra Modi (@narendramodi) November 1, 2026