Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തിൽ ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ഇന്ന് സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ഹരിയാണയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. മഹത്തായ ചരിത്രവും ശ്രദ്ധേയമായ ശൗര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് അലങ്കരിക്കപ്പെട്ട ഹരിയാണ, രാഷ്ട്രത്തിന് എന്നും അഭിമാനമാണെന്ന് ശ്രീ മോദി പറഞ്ഞു. അവിടുത്തെ നാടോടി പാരമ്പര്യങ്ങളും ഊർജ്ജസ്വലമായ ഗ്രാമീണ സംസ്കാരവും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ എപ്പോഴും സമ്പന്നമാക്കിയിട്ടുണ്ട്.

“ഹരിയാണയിലെ ജനങ്ങൾ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും കൃഷി, കായികം, പ്രതിരോധ സേവനങ്ങൾ, വ്യവസായം, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും തെളിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കായികതാരങ്ങൾ ത്രിവർണ്ണ പതാകയുടെ അഭിമാനം വ‍ർധിപ്പിക്കുമ്പോൾ അവിടുത്തെ കർഷകർ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നു”, ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

हरियाणा दिवस की राज्य के मेरे सभी परिवारजनों को बहुत-बहुत बधाई और शुभकामनाएं!

गौरवशाली इतिहास, अद्भुत पराक्रम और समृद्ध संस्कृति से सुसज्जित हमारा यह प्रदेश देश की शान है। यहां की लोक परंपराओं और जीवंत ग्रामीण संस्कृति ने राष्ट्र की सांस्कृतिक धरोहर को हमेशा समृद्ध किया है।

हरियाणा के लोगों ने अपने परिश्रम और समर्पण से कृषि, खेल और रक्षा सेवाओं से लेकर उद्योग, शिक्षा और स्टार्टअप तक अपनी प्रतिभा और संकल्प का लोहा मनवाया है। यहां के खिलाड़ी तिरंगे का मान बढ़ा रहे हैं, तो अन्नदाता देश की खाद्य सुरक्षा को मजबूती दे रहे हैं। 

मैं कामना करता हूं कि यह विशेष अवसर यहां के सभी लोगों के जीवन में खुशहाली लेकर आए।

****