2026 നവംബർ 5-ന് വൈകിട്ട് 4:30-ഓടെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പങ്കെടുത്ത ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും.
ജപ്പാനിലെ ഐച്ചി-നഗോയയിൽ ഈ വർഷം നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആകെ 97 ഇന്ത്യൻ പാരാ അത്ലറ്റുകൾ 30 സ്വർണം, 35 വെള്ളി, 49 വെങ്കലം ഉൾപ്പെടെ 114 മെഡലുകൾ നേടി.
കായികതാരങ്ങൾ, പരിശീലകർ, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയിലെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെയും ഉദ്യോഗസ്ഥർ, ദേശീയ കായിക ഫെഡറേഷനുകളുടെ പ്രതിനിധികൾ, യുവജനകാര്യ-കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
***
NK