നാഗ്പൂരിലെ നർഖേഡിലുള്ള ലൊഹാരി സാവാംഗ ഗ്രാമത്തിലെ കർഷകർക്കൊപ്പം ദീപാവലി ആഘോഷിക്കുകയും അരുണാബായിയുടെയും റാംഭാവു ബാൽപാണ്ഡെയുടെയും വസതിയിൽ താമസിക്കുകയും ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസിന്റെ മാതൃകാപരമായ പ്രവൃത്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
മഹാരാഷ്ട്രയിലെ എൻ.ഡി.എ ഗവൺമെൻ്റ് കർഷകർക്കായി പ്രവർത്തിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലുമുള്ള അനുകമ്പാ മനോഭാവത്തെ എടുത്തുകാണിക്കുന്നതാണ് ഈ ഹൃദയസ്പർശിയായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ കുറിച്ചു:
“മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി ലൊഹാരി സാവാംഗ ഗ്രാമത്തിൽ (നർഖേഡ്, നാഗ്പൂർ) കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ചതും അരുണാബായിയുടെയും റാംഭാവു ബാൽപാണ്ഡെയുടെയും വീട്ടിൽ താമസിച്ചതും വളരെ ഹൃദയസ്പർശിയാണ്.
മഹാരാഷ്ട്രയിലെ എൻ.ഡി.എ ഗവൺമെൻ്റ് കർഷകർക്കായി പ്രവർത്തിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലുമുള്ള അനുകമ്പാ മനോഭാവത്തെ ഇത് അടിവരയിടുന്നു.”
-NK-
This gesture by Maharashtra CM Shri Devendra Fadnavis Ji, of spending Diwali with farmers in Lohari Sawanga village (Narkhed, Nagpur) and staying at the residence of Arunabai and Rambhau Balpande is very touching. It underlines the spirit of compassion with which the NDA Government in Maharashtra is working for the farmers and ensuring their well-being. महाराष्ट्राचे मुख्यमंत्री श्री देवेंद्र फडणवीस जी यांनी लोहारी सावंगा गावात (नरखेड, नागपूर) शेतकऱ्यांसोबत दिवाळी साजरी केली आणि त्यांनी अरुणाबाई आणि रामभाऊ बालपांडे यांच्या घरी मुक्काम ही केला, ही त्यांची कृती मनाला स्पर्श करणारी आहे. महाराष्ट्रातील एनडीए सरकार शेतकऱ्यांसाठी संवेदनशीलतेने कार्य करत आहे आणि त्यांच्या कल्याणासाठी प्रयत्नशील आहे, हे या कृतीतून अधोरेखित होते.
— Narendra Modi (@narendramodi) November 8, 2026