ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലെ കരൺപൂരിലുള്ള കോബ്ര ഓപ്പറേഷൻസ് താവളത്തിൽ ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്സവാവസരത്തിൽ അവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന് കാവലൊരുക്കുന്നവർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ഏറെ മധുരതരമാണെന്ന സന്ദേശവും അദ്ദേഹം പകർന്നു. ആഘോഷവേളയിലെ മനോഹരമായ നിമിഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
പ്രധാനമന്ത്രി തന്റെ എക്സ് ഹാൻഡിലിൽ ഇപ്രകാരം കുറിച്ചു:
“നമ്മെ സംരക്ഷിക്കുന്നവർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് കൂടുതൽ മധുരതരമാണ്! “
***
-NK-
Diwali is sweeter with those who protect us! #Bastar #NaxalFreeIndia https://t.co/7Ywie7uTt4
— Narendra Modi (@narendramodi) November 8, 2026