Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിഷ്പക്ഷത, നിസ്വാർത്ഥത, നീതി എന്നിവയുടെ ഗുണങ്ങൾ എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


യഥാർത്ഥ സദ്‌​ഗുണമുള്ള വ്യക്തികളുടെ ഗുണമേന്മകൾ എടുത്തുകാണിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. എല്ലാ ജീവികളെയും തുല്യരായി പരിഗണിക്കുക, വ്യക്തിപരമായ ആഗ്രഹങ്ങളിൽ നിന്നും കോപത്തിൽ നിന്നും മുക്തമായിരിക്കുക, നീതിയുടെ പാതയിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാതിരിക്കുക എന്നിവയ്ക്ക് ഈ വാക്യം ഊന്നൽ നൽകുന്നു.

സംസ്‌കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട്, ശ്രീ മോദി X-ൽ കുറിച്ചു;

“समाः सर्वेषु भूतेषु कामक्रोधविवर्जिताः।

न्यायमार्गं न मुञ्चन्ति ते वै सत्पुरुषाः स्मृताः।”

***

NK