Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഫിലിപ്പീൻസിലെ മനില സന്ദർശനം


ഫിലിപ്പീൻസ് റിപ്പബ്ലിക്ക് പ്രസിഡന്റ്, ആദരണീയനായ  ശ്രീ. ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസിലെ മനില സന്ദർശിക്കും.

സന്ദർശന വേളയിൽ, 2026-ലെ ആസിയാൻ (ASEAN) അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഫിലിപ്പീൻസ് 2026 നവംബർ 17-ന് ആതിഥേയത്വം വഹിക്കുന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും (EAS) പ്രധാനമന്ത്രി പങ്കെടുക്കും.

ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ (Act East) നയത്തിന്റെയും ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെയും പ്രധാന സ്തംഭമാണ് ഇന്ത്യ-ആസിയാൻ ബന്ധം. ഇന്ത്യയും ആസിയാനും 2026-നെ ‘ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി’ ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം നടക്കുന്നത്; കൂടാതെ 2027-ൽ ഇരുപക്ഷവും തമ്മിലുള്ള സംഭാഷണ ബന്ധത്തിന്റെ  35-ാം വാർഷികവും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ  അഞ്ചാം വാർഷികവും ആചരിക്കും.

2026–2030 വർഷത്തേക്കുള്ള ആസിയാൻ-ഇന്ത്യ കർമ്മപദ്ധതി ഉൾപ്പെടെയുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ നിർവ്വഹണ പുരോഗതി ആസിയാൻ-ഇന്ത്യ ഉച്ചകോടി അവലോകനം ചെയ്യുകയും സഹകരണത്തിന്റെ ഭാവി ദിശ രൂപപ്പെടുത്തുകയും ചെയ്യും.

പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ ആസിയാനുമായും പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുമായും കാഴ്ചപ്പാടുകൾ കൈമാറുന്നതിനുള്ള ഒരു വേദിയായി ഈസ്റ്റ് ഏഷ്യ ഉച്ചകോടി മാറും.

***

NK