Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാലു ദിവസത്തെ ഛഠ് മഹാപർവിന്റെ സമാപനവേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ഉദയ സൂര്യദേവന് അർഘ്യം അർപ്പിച്ചതോടെയാണ് നാലു ദിവസം നീണ്ടു നിന്ന ഛഠ് മഹാപർവിന് സമാപനമായതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രകൃതിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ദിവ്യ ഉത്സവത്തിൽ ദൃഢനിശ്ചയത്തിന്റെയും ആത്മീയ സാധനയുടേയും അത്ഭുതകരമായ സംഗമം കാണാനായതായി നിരീക്ഷിച്ച അദ്ദേഹം, വ്രതം അനുഷ്ഠിക്കുന്ന രാജ്യമെമ്പാടുമുള്ള എല്ലാ ഭക്തർക്കും കുടുംബാംഗങ്ങൾക്കും ഛഠി മയ്യയുടെ അനുഗ്രഹങ്ങൾ ചൊരിയണമെന്ന് പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി X-ൽ പങ്കുവെച്ചു:

“उदीयमान सूर्यदेव को अर्घ्य अर्पित करने के साथ आज महापर्व छठ का चार दिवसीय अनुष्ठान संपन्न हुआ। प्रकृति को समर्पित इस दिव्य उत्सव में दृढ़ संकल्प और आध्यात्मिक साधना का अद्भुत संगम देखने को मिला। छठी मइया से विनती है कि वे सभी व्रतियों के साथ-साथ देशभर के मेरे परिवारजनों को अपना शुभाशीष प्रदान करें।”

***

NK