Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നവംബർ 21 ന്  പശ്ചിമ ബംഗാളും ഉത്തർപ്രദേശും സന്ദർശിക്കും


ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITIs), നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (NSTIs), ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് (IToTs) എന്നിവിടങ്ങളിൽ നിന്ന് ദേശീയ തലത്തിൽ ഉന്നത വിജയം നേടി മികച്ച നേട്ടങ്ങൾ കൈവരിച്ച  52 പേരെ ആദരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 നവംബർ 21 ന് പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും സന്ദർശനം നടത്തും. രാവിലെ 9:45 ന് പ്രധാനമന്ത്രി ഖര​ഗ്പൂർ ഐഐടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം, വൈശാലിയിൽ വികസന പദ്ധതികൾക്ക് തറക്കല്ലിടാനും ഉദ്ഘാടനം ചെയ്യാനും അദ്ദേഹം ബിഹാറിലേക്ക് പോകും. അതിനുശേഷം, പ്രധാനമന്ത്രി ഉത്തർപ്രദേശിലേക്ക് പോകും. വൈകുന്നേരം 5:30 ന് ലഖ്‌നൗവിലെ ഗോമതി നഗറിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനത്തിൽ നടക്കുന്ന അഞ്ചാമത് കൗശൽ ദീക്ഷാന്ത് സമാരോഹിൽ പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ഖരഗ്പൂരിൽ 

ഖര​​ഗ്പൂർ ഐഐടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ 75 വർഷത്തെ യാത്രയെ പ്രതീകപ്പെടുത്തുന്ന ഐഐടി ഖരഗ്പൂരിലെ 75 വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കും.

1951 ൽ സ്ഥാപിതമായ ഐഐടി ഖരഗ്പൂർ, രാജ്യത്ത് സ്ഥാപിതമായ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആയിരുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടായി അംഗീകരിക്കപ്പെട്ട ഇത്, ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ലഖ്നൗവിൽ

അഞ്ചാമത് കൗശൽ ദീക്ഷന്ത് സമാരോഹിൽ പ്രധാനമന്ത്രി പങ്കെടുക്കും. 2021-22 അക്കാദമിക് സെഷനിൽ സ്ഥാപിതമായ കൗശൽ ദീക്ഷന്ത് സമാരോഹ്, നൈപുണ്യ വികസനത്തിലെ മികവ് അംഗീകരിക്കുന്നതിനും പരിശീലനത്തിൽ നിന്ന് തൊഴിൽ ലോകത്തേക്ക് നൈപുണ്യമുള്ള യുവാക്കളുടെ പരിവർത്തനത്തെ ആഘോഷിക്കുന്നതിനുമുള്ള ഒരു വാർഷിക ദേശീയ വേദിയായി ഉയർന്നുവന്നിട്ടുണ്ട്. ആരംഭം മുതൽ, ഈ ചടങ്ങ് അഖിലേന്ത്യാതലത്തിൽ മുകളിലെത്തിയവരേയും നൈപുണ്യ വികസന ആവാസവ്യവസ്ഥയിൽ നിന്ന് ഉയർന്ന നേട്ടം കൈവരിച്ചവരെയും ആദരിച്ചു വരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തേയും നൈപുണ്യമുള്ള കരിയറുകളേയും സംബന്ധിച്ച്  അഭിമാനത്തിന്റേയും നേട്ടത്തിന്റെയും അഭിലാഷത്തിന്റെയും സംസ്കാരം വളർത്തിയെടുത്തു.

ഈ വർഷം, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐടിഐകൾ), നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (എൻഎസ്ടിഐകൾ), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് (ഐടിഒടികൾ) എന്നിവയിൽ നിന്നുള്ള 52 ദേശീയതല ഉന്നതവിജയികളെ അവരുടെ മികച്ച നേട്ടങ്ങൾക്ക് ആദരിക്കും.

****

SK