പിഎം ഇന്ത്യ
ജാര്‍ഖണ്ഡിലെ ഗൗരിയ കര്‍മയില്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എ.ആര്‍.ഐ) സ്ഥാപിക്കാനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ച് ആന്റ് എഡുക്കേഷന്റെ/ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ച് പന്ത്രാം പദ്ധതി നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 200.78 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതി ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ബഹ്രി ബ്ലോക്കിലെ ഗൗരിയ കര്‍മ ഗ്രാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 1000 ഏക്കര്‍ ഭുമിയിലാണ് നടപ്പിലാക്കുന്നത്.
വയല്‍ വിളകള്‍, പച്ചക്കറി വിളകള്‍, അഗ്രോ ഫോറസ്ട്രി, ആനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, വളര്‍ത്തു പക്ഷികള്‍, പന്നിവളര്‍ത്തല്‍, പട്ടുനൂല്‍, കോലരക്ക് കൃഷി, തേനുല്‍പ്പാദനം എന്നിവയടക്കം ഡല്‍ഹി ഐ.എ.ആര്‍.ഐയിലുള്ള എല്ലാ സംവിധാനങ്ങളും ഐ.എ.ആര്‍.ഐ ജാര്‍ഖണ്ഡിലുമുാകും.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ കാര്‍ഷികരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന ഗവേഷണ വികസന സ്ഥാപനങ്ങളുമായും പൊതുമേഖലാ സ്ഥാപനപങ്ങളുമായി ചേര്‍ന്ന് ഐ.എ.ആര്‍.ഐ ജാര്‍ഖണ്ഡ് പ്രവര്‍ത്തിക്കും. നിലവാരമുള്ള മാനവവിഭവശേഷി, ഉല്‍പ്പാദനം, ഗുണനിലവാരം, ലാഭം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷക സൗഹൃദ സാങ്കേതിക വിദ്യകള്‍ എന്നിവക്കായി ഗവേഷണം, വിദ്യാഭ്യാസം, എക്സ്റ്റന്‍ഷന്‍ പദ്ധതികള്‍ എന്നിവ സ്ഥാപനം ഏറ്റെടുത്ത് നടത്തും. കൃഷി അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കിഴക്കന്‍ മേഖലയിലെ കാര്‍ഷികരംഗത്തിന്റെ സമഗ്രവികസനത്തിനായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഐ.എ.ആര്‍.ഐ ജാര്‍ഖണ്ഡ് ഊന്നല്‍ നല്‍കും. ഐ.എ.ആര്‍.ഐ ഡല്‍ഹിയുടെ ഒരു ഓഫ് കാമ്പസ്സായി പ്രവര്‍ത്തിക്കുന്ന ഇവിടെ സ്‌കൂള്‍സ് ഓഫ് ക്രോപ് സയന്‍സസ്, പ്രകൃതി വിഭവ മാനേജ്‌മെന്റ്, ആനിമല്‍ സയന്‍സ് എന്നിവയില്‍ സംയോജിത, മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണം നടക്കും.