Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യാ -റഷ്യ സഹകരണ


ഇന്ത്യയും റഷ്യയും തമ്മില്‍ യുവജനകാര്യങ്ങളില്‍ സഹകരിക്കുന്നതിനുള്ള ധരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ തമ്മില്‍ ആശയങ്ങള്‍, മൂല്യങ്ങള്‍, സംസ്‌ക്കാരങ്ങള്‍ തുടങ്ങിയവ കൈമാറുന്നതിനുള്ള വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം കൂടുതല്‍ ദൃഢമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വിനിമയ പരിപാടികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വസ്തുനിഷ്ടവും സുതാര്യവുമായിരിക്കുമെന്നും ഇതിന്റെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും ധാരണാപത്രത്തില്‍ പറയുന്നു.

യുവജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വൈദഗ്ധ്യം പരസ്പരം കൈമാറുന്നതിന് യുവജനങ്ങളില്‍ അന്താരാഷ്ട്ര കാഴ്ചപാട് വികസിപ്പിച്ചെടുക്കുന്നതിലും ഇത്തരം വിനിമയ പരിപാടികള്‍ സഹായിക്കും.

*********************************