Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാനന്ദിൽ CG സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രത്തിൻ്റെ ഉദ്ഘാടന ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

സാനന്ദിൽ CG സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രത്തിൻ്റെ ഉദ്ഘാടന ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


ഗുജറാത്തിലെ സാനന്ദിൽ CG സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതിയുടെ സമാരംഭമെന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ വ്യക്തമായ യാഥാർത്ഥ്യങ്ങളിലേക്ക് നിരന്തരം മാറ്റുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

X-ലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു:

“സിജി CG ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനായി സാനന്ദിൽ വീണ്ടുമെത്താൻ കഴിഞ്ഞത് വളരെ സന്തോഷകരമാണ്. ഇന്ത്യയെ സെമികണ്ടക്ടറുകളുടെയും ഭാവി സാങ്കേതികവിദ്യകളുടെയും ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്ത് പകരും.”

साणंद में शुरू हुआ CG Semi का प्लांट टेक्नोलॉजी, भरोसे और साझेदारी का एक ऐसा मॉडल है, जो भारत की सेमीकंडक्टर जर्नी को नई गति देने वाला है।

 

सेमीकंडक्टर इलेक्ट्रॉनिक्स क्रांति का Next Step है। इसलिए हम मोबाइल और इलेक्ट्रॉनिक्स के साथ-साथ इस पूरी दुनिया को चलाने वाली चिप्स का भी निर्माण करेंगे।

 

Semiconductor और AI Revolution के इस दौर में अपने युवा साथियों से मेरा यह विशेष आग्रह…

 

-NK-