Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ഥിതിവിവരക്കണക്കു ശേഖരിക്കുന്നതിനുള്ള നിയമം, 2008 ഭേദഗതി ചെയ്യുന്നതിനു മന്ത്രിസഭയുടെ അനുമതി


ഭരണഘടന (ജമ്മു കശ്മീരിനു ബാധകമായത്) ഉത്തരവ്-1954നു സമാനമായി ഭരണഘടനയുടെ ഏഴാം അനുബന്ധത്തില്‍ പട്ടിക ഒന്നി(കേന്ദ്ര പട്ടിക)ലെയും പട്ടിക മൂന്നി(പൊതുപട്ടിക)ലെയും ഏതു വിവരത്തെയും സംബന്ധിച്ച് പ്രസക്തമായ ജമ്മു കാശ്മീരിലെ സ്ഥിതിവിവരക്കണക്കുകള്‍ കൂടി സ്ഥിതിവിവരക്കണക്കു ശേഖരിക്കല്‍ നിയമം-2008ന്റെ അധികാരപരിധിയില്‍ പെടുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഭേദഗതിയോടെ ഭരണഘടന (ജമ്മു കശ്മീരിനു ബാധകമായത്) ഉത്തരവ് 1954ന്റെ പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തു കൂടി സ്ഥിതിവിവരക്കണക്കു ശേഖരിക്കല്‍ നിയമം ബാധകമാകും.

വിവരശേഖരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അനാവശ്യമായി ഒന്നിലേറെ തവണ വിവരശേഖരണം നടത്തുന്നത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് ഉപദേശം നല്‍കുന്നതിനും കേന്ദ്രത്തിലും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സാധിക്കുകയും ചെയ്യും.