പിഎം ഇന്ത്യ
ഉപഭോക്തൃ പരാതിയുടെ സമ്പൂർണ പ്രക്രിയയും ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ ഇ-ജാഗൃതി എങ്ങനെ നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണുന്നു എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. ബന്ധപ്പെട്ട വ്യക്തികളുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷം ഇ-ജാഗൃതി കൂടുതൽ പരിഷ്കരിച്ചിട്ടുണ്ടെന്നും, ഘടനാപരമായ ഡിജിറ്റൽ പരിഷ്കരണത്തിന് വിധേയമാകുന്ന മേഖലകളുടെ കൂട്ടത്തിൽ ഉപഭോക്തൃ നീതിയെയും ഇത് ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കിയതായി ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ഈ ലേഖനത്തിൽ, ഉപഭോക്തൃ പരാതിയുടെ സമ്പൂർണ പ്രക്രിയയും ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ ഇ-ജാഗൃതി എങ്ങനെ നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണുന്നു എന്ന് കേന്ദ്രമന്ത്രി ശ്രീ @JoshiPralhad വിശദീകരിക്കുന്നു.
ബന്ധപ്പെട്ട വ്യക്തികളുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷം ഇ-ജാഗൃതി കൂടുതൽ പരിഷ്കരിച്ചിട്ടുണ്ടെന്നും, ഘടനാപരമായ ഡിജിറ്റൽ പരിഷ്കരണത്തിന് വിധേയമാകുന്ന മേഖലകളുടെ കൂട്ടത്തിൽ ഉപഭോക്തൃ നീതിയെയും ഇത് ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കുന്നു.”
NK
****
In this article, Union Minister Shri @JoshiPralhad elaborates on how e-Jagriti addresses multiple challenges by digitising the entire lifecycle of a consumer complaint.
— PMO India (@PMOIndia) July 4, 2026
He notes that, following extensive consultations with stakeholders, e-Jagriti has been refined, placing… pic.twitter.com/KJM6w1g1eT