പിഎം ഇന്ത്യ
എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എക്സിം ബാങ്ക്) 800 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. 1981 ലെ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് ഒരു നിയമാനുസൃത കോര്പ്പറേഷനായിട്ടാണ് 1982ല്‍ എക്സിം ബാങ്ക് രൂപീകരിക്കുന്നത്. കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനും ചരക്ക് സേവനങ്ങളുടെ ഇറക്കുമതി കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന സ്ഥാപനങ്ങളെ ഏകോപിപ്പിക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യം.