പിഎം ഇന്ത്യ
ലാഭക്കണക്കുകളില്‍ മാറ്റം വരുത്തി നികുതി വെട്ടിക്കുന്നതു തടയാന്‍ നികുതിക്കരാര്‍ സംബന്മധിച്ച നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതിനുള്ള ബഹുമുഖ ഉടമ്പടി ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.
കോര്‍പറേറ്റ് നികുതി നല്‍കുന്നത് ഒഴിവാക്കാനായി ഒരിടത്തു ലഭിക്കുന്ന വന്‍ ലാഭം കണക്കുകളില്‍ തിരിമറി വരുത്തി മറ്റൊരിടത്തുനിന്നു ലഭിക്കുന്നതായി കാണിക്കുന്ന ബേസ് ഇറോഷന് ആന്‍ഡ് പ്രോഫിറ്റ് ഷെയറിങ് (ബെപ്സ്) ഇല്ലാതാക്കാന്‍ ഒ.ഇ.സി.ഡി./ജി 20 ബെപ്സ് പദ്ധതി പ്രകാരമാണ് ഇത്തരമൊരു ഉടമ്പടിക്കു രൂപം നല്‍കിയത്.
അന്തിമ ബെപ്സ് പദ്ധതി, ബെപ്സിനെ സമഗ്രമായി നേരിടുന്നതിനുള്ള 15 നടപടികള്‍ അംഗീകരിച്ചിട്ടുണ്ട്. അന്തിമ ബെപ്സ് പദ്ധതി നടപ്പാക്കാന്‍ 3000 ഉഭയകക്ഷി നികുതി ഉടമ്പടികളില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള ശ്രമകരമായ പ്രവര്‍ത്തനം ആവശ്യമായി വന്നു. അത്തരമൊരു സാഹചര്യത്തില്‍ ബെപ്സ് ഇല്ലാതാക്കുന്നതിനായി, ബന്ധപ്പെട്ട എല്ലാ ഉഭയകക്ഷി നികുതി കരാറുകള്‍ക്കും ബാധകമാവുന്ന വിധത്തിലുള്ള ബഹുമുഖ ഉപാധിയായാണ് പുതിയ ഉടമ്പടിക്കു രൂപം നല്‍കിയിരിക്കുന്നത്. അത്തരം ഉപാധികളെക്കുറിച്ചു ചിന്തിക്കുന്നതിനായി ഒരു താല്‍ക്കാലിക ഗ്രൂപ്പിനെ നിയോഗിക്കുന്നതിനെ 2015 ഫെബ്രുവരിയില്‍ ജി20 ധനകാര്യമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും അംഗീകരിച്ചിരുന്നു.