Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാം ഘട്ട സിവിൽ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാം ഘട്ട സിവിൽ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത രാഷ്ട്രപതി ഭവനിലെ രണ്ടാം ഘട്ട സിവിൽ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. 

വിവിധ മേഖലകളിലെ അസാധാരണമായ സേവനത്തെയും അർപ്പണത്തെയുമാണ് ഈ പുരസ്കാരങ്ങൾ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓരോ പുരസ്കാര ജേതാവും സമൂഹത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഏറ്റവും മികച്ച മാതൃകയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

പുരസ്കാര ജേതാക്കളുടെ ജീവിതയാത്രകൾ എണ്ണമറ്റ പൗരന്മാർക്ക് പ്രചോദനം നൽകുന്നതാണെന്നും കഠിനാധ്വാനത്തിന്റെയും സേവനത്തിന്റെയും ശക്തിയെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

“പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്ത രാഷ്ട്രപതി ഭവനിലെ രണ്ടാം ഘട്ട സിവിൽ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ അസാധാരണമായ സേവനത്തെയും സമർപ്പണത്തെയുമാണ് അവ ആഘോഷിക്കുന്നത്. ഓരോ പുരസ്കാര ജേതാവും സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഏറ്റവും മികച്ച മാതൃകയെ പ്രതിനിധീകരിക്കുന്നു. അവരുടെ ജീവിതയാത്രകൾ എണ്ണമറ്റ പൗരന്മാർക്ക് പ്രചോദനം നൽകുകയും കഠിനാധ്വാനത്തിന്റെയും സേവനത്തിന്റെയും ശക്തിയെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. 

@PadmaAwards”

***

SK