Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലി പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലി പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു


ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ തന്റെ വസതിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

കാന്‍സര്‍ ഗവേഷണത്തിനും ചെലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷയ്ക്കും പ്രധാനമന്ത്രി നല്‍ശി വരുന്ന പിന്‍തുണയ്ക്കും സഹകരണത്തിനും, ദര്‍ശനത്തിനും തന്റെ സ്വാഗത പ്രസംഗത്തില്‍ ശ്രീ. രത്തന്‍ ടാറ്റ നന്ദി അറിയിച്ചു.

ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഡോക്ടര്‍മാരെയും, വിദ്യാര്‍ത്ഥികളെയും വീഡോയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യവേ, മനുഷ്യ സ്‌നേഹപരമായ സേവനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്തങ്ങളുടെയും കാര്യത്തില്‍, പ്രത്യേകിച്ച്, കാന്‍സര്‍ ചികിത്സാ, പരിചരണം, ഗവേഷണം എന്നീ മേഖലകളില്‍ ടാറ്റാ കുടുംബത്തിന്റെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.