Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. റെനില്‍ വിക്രമസിംഗെയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.

യുവര്‍ എക്‌സലന്‍സി, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, മാധ്യമ പ്രവര്‍ത്തകരേ,

പ്രൊ. മൈത്രി വിക്രമസിംഗെയ്ക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ഊഷ്മളമായ സ്വാഗതം നേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.എന്‍.എഫ് സംഖ്യത്തെ വിജയത്തിലെത്തിച്ചതില്‍ ഞാന്‍ അങ്ങയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.

താങ്കളുടെ ആദ്യ വിദേശ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ തിരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്. ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തില്‍ അങ്ങ് മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയത് ആദ്യ എന്‍.ഡി.എ ഗവണ്‍മെന്റിനോടൊപ്പമാണെന്നതില്‍ സന്തോഷകരമായ യാദൃശ്ചികതയുണ്ട്.

ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളില്‍ നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു. അങ്ങേയറ്റം വില മതിക്കുന്ന ഒരു സുഹൃത്താണ് അങ്ങ്. ശ്രീലങ്കയുടെ പുരോഗതിക്കു വേണ്ടിയുള്ള ഉദ്യമങ്ങളിലെ അങ്ങയുടെ പ്രതിബദ്ധത ഇന്ത്യയില്‍ വളരെയധികം പ്രശംസ നേടിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെന്നപോലെ ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളിലും ചരിത്രപ്രധാനമായ വര്‍ഷമാണിത്. പ്രസിഡന്റ് സിരിസേനയുടെ കന്നി വിദേശയയാത്രയ്ക്ക് ആതിഥ്യമരുളാനുള്ള ബഹുമതി ഫെബ്രുവരിയില്‍ നമുക്ക് ലഭിച്ചു. മാര്‍ച്ചില്‍ ശ്രീലങ്കയിലേക്ക് അസാധാരണമായൊരു സന്ദര്‍ശനം നടത്താനുള്ള വിശേഷഭാഗ്യം എനിക്കും ലഭിച്ചു. ഇപ്പോഴിതാ പ്രധാനമന്ത്രി വിക്രമസിംഗെ ഇവിടെയെത്തിയിരിക്കുന്നു.

മാറ്റം, പരിഷ്‌കാരം, അനുരജ്ഞനം, പുരോഗതി എന്നിവയ്ക്കായി ശ്രീലങ്ക ഈ വര്‍ഷം രണ്ട് തവണ വോട്ട് ചെയ്തു. ശ്രീലങ്കയുടെ ജനാധിപത്യ പാരമ്പര്യത്തിന് ഇതിലും ശക്തമായ മറ്റൊരു പ്രസ്താവനയും ഉണ്ടാകാന്‍ വഴിയില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമാധാന പൂര്‍ണ്ണവും സമ്പല്‍സമൃദ്ധവുമായൊരു ഭാവിയിലേയ്ക്കുള്ള ശ്രീലങ്കയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇതിനേക്കാള്‍ വ്യക്തമായ മറ്റൊരു സൂചകവും ഇല്ല.

തൊട്ടടുത്ത അയല്‍ക്കാരനും സ്‌നേഹിതനും എന്ന നിലയ്ക്ക് ശ്രീലങ്കയുടെ എല്ലാ വിജയങ്ങള്‍ക്കും ഞങ്ങള്‍ ഭാവുകങ്ങള്‍നേരുകയും നിങ്ങളുടെ പുരോഗതിയില്‍ സന്തോഷിക്കുകയും നിങ്ങള്‍ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്യുന്നു. അടുത്തിടെ ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഒട്ടേറെ നിര്‍ണ്ണായകമായ നടപടികള്‍ കൈക്കൊണ്ടതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വലിയ പ്രതീക്ഷയുടെ ഈ സമയത്ത് സവിശേഷമായ രാഷ്ട്രീയ ഐക്യമാണ് നേതൃത്വം കാഴ്ച വെച്ചത്.

ശ്രീലങ്കന്‍ നേതൃത്വത്തിന്റെ ബുദ്ധിശക്തിയും ഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയും വഴി യഥാര്‍ത്ഥ അനുരജ്ഞനവും വികസനവും ശ്രീലങ്ക നേടുമെന്ന് എനിക്കുറപ്പുണ്ട്. അതുവഴി ശ്രീലങ്കന്‍ തമിഴ് സമുദായം ഉള്‍പ്പെടെ എല്ലാ ശ്രീലങ്കക്കാര്‍ക്കും ഒരു ഐക്യ ശ്രീലങ്കയില്‍ തുല്യതയോടും അന്തസ്സോടും സമാധാനത്തോടും ജീവിതം നയിക്കാനാവും.

നിങ്ങളുടെ പുരോഗതി നമ്മുടെ രണ്ട് രാഷ്ട്രങ്ങള്‍ക്കും, ദക്ഷിണേഷ്യയ്ക്കും നമ്മുടെ സമുദ്ര മേഖലയ്ക്കും പ്രധാനപ്പെട്ടതാണ്.
പ്രധാനമന്ത്രിയും ഞാനുമായി ഇന്ന് മികച്ച ചര്‍ച്ചകള്‍ നടന്നു.

മാര്‍ച്ചിനുശേഷം ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായ കറന്‍സി കൈമാറ്റ കരാര്‍ ഉള്‍പ്പെടെയുള്ള ചില നിര്‍ണ്ണായക സംഭവ വികാസങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്തു. പ്രധാന ഉഭയകക്ഷി പദ്ധതികള്‍ ഇനി ഗതിവേഗം ആര്‍ജ്ജിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷയും പ്രകടിപ്പിച്ചു.
ആഴത്തിലുള്ള സാമ്പത്തിക ഇടപെടല്‍ വേണമെന്നതാണ് ഞങ്ങള്‍ ഇരുവരുടെയും നിലപാട്. ശ്രീലങ്കയ്ക്ക് സമതുലിതമായ അവസ്ഥയില്‍ വ്യാപാരം വളരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള ഉഭയകക്ഷി കരാറുകള്‍ ഉള്‍പ്പെടെ കൂടുതല്‍ തുറന്നതും മത്സരക്ഷമവുമായ ഇന്ത്യന്‍ വിപണിയില്‍ ഈ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ശ്രീലങ്കയുടെ സാമ്പത്തിക വികസനത്തിന്, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യം, വൈദ്യുതി, ഗതാഗതമേഖലകള്‍ എന്നിവയില്‍ ഇന്ത്യന്‍ നിക്ഷേപകരെ സഹായിക്കുന്നതിന് അദ്ദേഹത്തിന്റെ പിന്തുണ ഞാന്‍ തേടി.

നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ ഞാന്‍ വാഗ്ദാനം ചെയ്തു. നമ്മുടെ രണ്ട് രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടാനും ഇത് സഹായകമാകും.

അടിസ്ഥാന സൗകര്യം, റെയില്‍വേ, വൈദ്യുതി, കൃഷി, ബഹിരാകാശം, ആണവോര്‍ജ്ജ രംഗം, ശാസ്ത്ര സാങ്കേതിക മേഖല, സാമൂഹിക വികസന പദ്ധതികള്‍ എന്നിവയില്‍ നമ്മുടെ വികസന പങ്കാളിത്തം തുടരുന്നതിനുള്ള പ്രതിബദ്ധത ഞാന്‍ പ്രധാനമന്ത്രി വിക്രമസിംഗെയ്ക്ക് ഉറപ്പ് നല്‍കി.

ജനങ്ങള്‍ തമ്മിലുള്ള ബന്ധം പരിപോഷിപ്പിക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും യഞ്ജിക്കും. ത്രസിപ്പിച്ചൊരു ടെസ്റ്റ് പരമ്പര ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. ക്രിക്കറ്റ് കളിക്കളത്തില്‍ മഹാനായ കുമാര്‍ സംഗക്കാരെയുടെ അസാന്നിധ്യം നമുക്കേവര്‍ക്കും അനുഭവപ്പെടും.
ഇരുരാജ്യങ്ങളുടെയും സുരക്ഷാ താത്പര്യങ്ങള്‍ പരസ്പര പൂരകങ്ങളാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഒപ്പം ഇരുരാജ്യങ്ങള്‍ക്കുമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ പ്രതിരോധ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഭീകരതയെ ചെറുക്കുന്നതില്‍ സഹകരണം ശക്തിപ്പെടുത്താനും നമ്മുടെ സമുദ്ര മേഖലയില്‍ സുരക്ഷയും ഭദ്രതയും കൈവരുത്താന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. പ്രതിരോധ പരിശീലനപരിപാടിയില്‍ ശ്രീലങ്കയാണ് നമ്മുടെ ഏറ്റവും വലിയ പങ്കാളി. ഈ രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

മത്സ്യത്തൊഴിലാളികളുടെ വിഷയം പ്രധാനമന്ത്രിയും ഞാനും ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ ഇരുഭാഗത്തുമുള്ള മത്സ്യത്തൊഴിലാളികളുടെ സംഘടനകള്‍ ശ്രമം തുടരണമെന്ന കാര്യത്തില്‍ ഞങ്ങള്‍ യോജിപ്പിലെത്തി. നിത്യവൃത്തിയെ ബാധിക്കുന്ന ഒരു മാനുഷിക വിഷയമായി ഇതിനെ കാണണമെന്ന് ഞാന്‍ അദ്ദേഹത്തോടഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രേരിപ്പിക്കാന്‍ കൈക്കൊണ്ട നടപടികള്‍ ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

മേഖലയില്‍ സുസ്ഥിരതയും സമാധാനവും കൈവരിക്കുന്നതില്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും വര്‍ദ്ധിച്ച ഉത്തരവാദിത്വമാണുള്ളത്.
സാധാരണക്കാരായ ഇന്ത്യാക്കാരുടെയും ശ്രീലങ്കക്കാരുടെയും ഹൃദയത്തില്‍ തൊടുന്ന ബന്ധമാണിത്. ഒപ്പം നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതും.

ശ്രീലങ്കയെ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും നയിക്കുന്ന ഈ വേളയില്‍ വര്‍ദ്ധിച്ച ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് ഭാവിയെ നോക്കിക്കാണാം.

നന്ദി.