Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാണിജ്യ കപ്പല്‍ ഗതാഗത രംഗത്ത് ഇന്ത്യ – സൈപ്രസ് സഹകരണം


ഇന്ത്യയും സൈപ്രസും തമ്മില്‍ കഴിഞ്ഞ ഏപ്രിലില്‍ വാണിജ്യ കപ്പല്‍ ഗതാഗതത്തില്‍ ഒപ്പുവെച്ച കരാറിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര വ്യാപാരം വികസിപ്പിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതില്‍ സഹകരിക്കുന്നതിന് ഈ കരാര്‍ വഴിയൊരുക്കും.ഇരു രാജ്യങ്ങള്‍ തമ്മിലും മൂന്നാമതൊരു രാജ്യത്തേക്കുമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാനും ഈ കരാര്‍ പ്രയോജനപ്പെടും. രണ്ട് രാജ്യങ്ങളുടെയും കപ്പലുകളിലുള്ള നാവികരുടെ ക്ഷേമം പരസ്പരം ഉറപ്പുവരുത്താനും തൊഴില്‍, ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുാനും കരാര്‍ ലക്ഷ്യമിടുന്നു.