Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.ടി. നടപ്പാക്കുന്നതിനു സഹകരിച്ചതിനു സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരോട് കേന്ദ്ര മന്ത്രിസഭ നന്ദി അറിയിച്ചു


ജി.എസ്.ടി. നടപ്പാക്കുന്നതിനു സഹകരിച്ചതിനു സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നന്ദി അറിയിക്കുന്ന പ്രമേയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കി.
‘ജി.എസ്.ടി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതിപരിഷ്‌കാരമാണ്. ഒരു ഫെഡറല്‍ രാഷ്ട്രത്തില്‍ ഒന്നിലധികം നികുതികളും സെസ്സുകളും, നികുതിനിരക്കു വര്‍ധന തുടങ്ങിയവ ഒഴിവാക്കാന്‍ സഹായകമായ സമ്പൂര്‍ണ പരോക്ഷനികുതി പരിഷ്‌കാരമാണ് ഇത്. ഈ ശ്രദ്ധേയമായ മാറ്റം ബിസിനസ് ചെയ്യുന്നത് വളരെ എളുപ്പമാക്കിത്തീര്‍ക്കുകയും ഉപഭോക്താക്കളുടെയും സാധാരണക്കാരുടെയും നികുതിഭാരം കുറയ്ക്കുകയും ചെയ്യും.

ദേശീയോദ്ഗ്രഥനത്തിന്റെയും സാമ്പത്തിക ഫെഡറലിസത്തിന്റെയും തിളങ്ങുന്ന ഉദാഹരണമാണ് ജി.എസ്.ടി. ഇന്ത്യയില്‍ ഫെഡറല്‍ ജനാധിപത്യം ഉണ്ടെന്നതിനു തെളിവുമാണ് ഇത്. കേന്ദ്ര ഗവണ്‍മെന്റും എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും രാഷ്ട്രീയപ്പാര്‍ട്ടികളും തമ്മിലുള്ള അടുത്ത സഹകരണത്തിലൂടെയാണ് ഇതു യാഥാര്‍ഥ്യമായത്. 2017 ജൂലൈ ഒന്നു മുതല്‍ രാജ്യത്തു ജി.എസ്.ടി. നടപ്പാക്കുന്നതിനു സംസ്ഥാന ഗവണ്‍മെന്റുകളും മുഖ്യമന്ത്രിമാരും സംസ്ഥാന ധനകാര്യ മന്ത്രിമാരും നല്‍കിയ സംഭാവനകള്‍ക്ക് 2017 ജൂണ്‍ 22നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നന്ദി പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരെയും ജി.എസ്.ടി. കൗണ്‍സില്‍ അംഗങ്ങളെയും ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും അംഗീകാരം നേടിയിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെയും പാര്‍ലമെന്റ് അംഗങ്ങളെയും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളെയും വ്യാപാര, വ്യവസായ രംഗങ്ങളിലെ അസോസിയേഷനുകള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കേന്ദ്ര മന്ത്രിസഭ നന്ദി അറിയിക്കുന്നു.’