Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്; അയര്‍ലന്റ് സന്ദര്‍ശിക്കും, ന്യൂയോര്‍ക്ക് നഗരത്തില്‍ നാളെ വൈകിട്ടെത്തും.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ പുലര്‍ച്ചെ പുറപ്പെടും. (2015 സെപ്തംബര്‍ 23). അയര്‍ലന്റിലെ ഡബ്ലിനില്‍ എത്തുന്ന ശ്രീ. നരേന്ദ്ര മോദി അയര്‍ലന്റ് പ്രധാനമന്ത്രി. ശ്രീ. എന്‍ഡ കെന്നിയുമായി ചര്‍ച്ച നടത്തും.

ന്യൂയോര്‍ക്കിലേക്ക് പുറപ്പെടും മുന്‍പ് അദ്ദേഹം അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹവുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ന്യൂയോര്‍ക്ക് നഗരത്തില്‍ നാളെ വൈകിട്ടെത്തും. (പ്രാദേശിക സമയം)