Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ. എന്‍.ധരം സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ. എന്‍.ധരം സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ. എന്‍. ധരം സിങ്ങിന്റെ മരണം വ്യസനിപ്പിക്കുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും അനുയായികളും അനുഭവിക്കുന്ന വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കര്‍ണാടകയിലും ദേശീയ രാഷ്ട്രീയത്തിലും വിലയേറിയ അനുഭവങ്ങള്‍ ഉള്ള വ്യക്തിയാണു ശ്രീ. എന്‍.ധരം സിങ്. സമൂഹത്തിനായി അദ്ദേഹം സമര്‍പ്പിച്ച സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും’, പ്രധാനമന്ത്രി അനുസ്മരിച്ചു.

****