Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലക്‌നൗ മെട്രോയ്ക്ക് ലക്‌നൗ വിമാനത്താവളത്തിലെ സ്ഥലം കൈമാറുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1899 ചതുരശ്ര മീറ്റര്‍ സ്ഥലം ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന് (എല്‍.എം.ആര്‍.സി) സ്ഥിരമായി കൈമാറുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കി.

ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ അകത്തേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് ഇറങ്ങാനുമുള്ള സംവിധാനം നിര്‍മ്മിക്കുന്നതിനാണ് എല്‍.എം.ആര്‍.സി.യ്ക്ക് ഈ ഭൂമി വേണ്ടി വന്നത്. വന്‍തോതിലുള്ള യാത്രക്കാര്‍ക്ക് പൊതുവായ ഉപയോഗത്തിന് ഏറെ പ്രയോജനകരമായിരിക്കും ഇത്.