പിഎം ഇന്ത്യ
പ്രധാന്‍മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ പുതുതായി മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ആന്ധ്രാപ്രദേശിലെ മംഗളഗിരി, പശ്ചിമ ബംഗാളിലെ കല്യാണി എന്നിവിടങ്ങളിലാണ് പുതിയ എയിംസുകള്‍ സ്ഥാപിക്കുക.
4949 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ആകെ ചെലവ്. മംഗളഗിരിയിലെ എയിംസിന് 1618 കോടി രൂപ, നാഗ്പൂരിലേതിന് 1577 കോടി രൂപ, കല്യാണിയിലെ എയിംസിന് 1754 കോടി രൂപ എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ ആരംഭിച്ച ആറ് പുതിയ എയിംസുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. റായ് ബറേലിയിലെ എയിംസിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
Cabinet approved setting up of 3 new AllMS at Nagpur in Maharashtra, at Manglagiri in Andhra Pradesh and at Kalyani in West Bengal.
— PMO India (@PMOIndia) October 7, 2015
New AIIMS will be established for providing quality medical education, nursing education and also to provide tertiary healthcare facilities
— PMO India (@PMOIndia) October 7, 2015
People of Andhra Pradesh, Maharashtra (Vidarbha) & West Bengal along with adjoining States and region will be beneficiary of this project.
— PMO India (@PMOIndia) October 7, 2015