Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശാസ്ത്ര, സാങ്കേതിക, കാര്‍ഷിക മേഖലകളില്‍ സഹകരിക്കുന്നതിന് ബെലാറസുമായി ഒപ്പുവെച്ച കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയും (ഐ.എന്‍.എസ്.എ) ബെലാറസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സും (എന്‍.എ.എസ്.ബി) തമ്മില്‍ ശാസ്ത്ര, സാങ്കേതിക, കാര്‍ഷിക മേഖലകളില്‍ സഹകരണത്തിനായി ഒപ്പുവെച്ച കരാറിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് (12 സെപ്റ്റംബര്‍, 2017) ന്യൂഡല്‍ഹിയില്‍വെച്ചാണ് ഈ കരാര്‍ കൈമാറിയത്.

ഇന്ത്യയിലേയും ബെലാറസിലേയും ആഗോള മത്സരക്ഷമതയുള്ള സാങ്കേതിക വിദ്യകള്‍ തിരിച്ചറിഞ്ഞ് അത് വിലയിരുത്താനും വികസിപ്പിക്കാനും വ്യവസായവത്കരിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ കരാര്‍. ഗവേഷണം, സാങ്കേതികവിദ്യാ കൈമാറ്റം, പരസ്പര വിനിമയപരിപാടികള്‍, സംയുക്ത ശില്‍പശാലകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ക്ക് ഈ കരാര്‍ പിന്തുണ നല്‍കും. ഇത് ശാസ്ത്ര, സാമ്പത്തിക രംഗങ്ങള്‍ക്ക് പ്രയോജനപ്പെടും.