പിഎം ഇന്ത്യ
ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാനത്തിലെ നികുതിയുമായി ബന്ധപ്പെട്ടുള്ള ധനനഷ്ടം ഒഴിവാക്കുതിനുമായി ഇന്ത്യയും ഇറാനും തമ്മില്‍ ഏര്‍പ്പെട്ട കരാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
ഇരട്ടനികുതി തടയുന്നതിലൂടെ ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുംതിരിച്ചുമുള്ള നിക്ഷേപം, സാങ്കേതികവിദ്യ, വ്യക്തികള്‍ എന്നിവയുടെ ഒഴുക്ക് സജീവമാക്കും. ഏറ്റവും ആധുനിക അന്തര്‍ദ്ദേശീയ നിലവാരത്തില്‍ രണ്ടു കക്ഷികള്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനും കരാറിലൂടെ സാധിക്കും. നികുതികാര്യങ്ങളിലുള്ള സുതാര്യത ഇത് മെച്ചപ്പെടുത്തുകയും നികുതി വെട്ടിപ്പും നികുതി ഒഴിവാക്കലും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മറ്റ് രാജ്യങ്ങളുമായും ഇന്ത്യ ഇതേ തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തുല്യ പദവിയോടെ ഇന്ത്യകൂടി പങ്കെടുത്ത ജി-20 ഒ.ഇ.സി.ഡി ബേസ് അടിസ്ഥാന നഷ്ടവും ലാഭം പങ്കുവയ്ക്കലും(ബി.ഇ.പി.എസ്) പദ്ധതി പ്രകാരം കരാറുകളുമായി ബന്ധപ്പെട്ട മിനിമം നിലവാരം നിര്ദ്ദിഷ്ടകരാറും പാലിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച്, ആദായനികുതി നിയമം 1961ലെ 90-ാം വകുപ്പ് പ്രകാരം കേന്ദ്ര ഗവണ്മെന്റിനാണ് ഒരു പ്രത്യേക ഭൂവിഭാഗവുമായി ആദായനികുതിയിലെ ഇരട്ടനികുതി, ആദായനികുതിവെട്ടിപ്പോ, ഒഴിവാക്കലോ തടയാനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും അധികാരമുള്ളത്.