പിഎം ഇന്ത്യ
ഇരട്ടനികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയുന്നതിനുമായി ഇന്ത്യയും തുര്‍ക്ക്മെനിസ്ഥാനും തമ്മില്‍ 1997 ല്‍ ഒപ്പുവെച്ച ഉടമ്പടി ഭേദഗതിചെയ്യാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. ബാങ്കുകളില്‍നിന്നുള്ള വിവരങ്ങളും ആഭ്യന്തരനികുതിസംബന്ധിച്ച വിശദാംശങ്ങളും പരസ്പരം കൈമാറാനുദ്ദേശിച്ചുള്ള ഉടമ്പടിയായിരുന്നു ഇത്. തുര്ക്കുമെനിസ്ഥാനില് താമസിക്കുന്ന ഇന്ത്യക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കുമെനിസ്ഥാനിലെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങെളുടെ സമ്മതത്തോടെ ഇന്ത്യയിലെ മറ്റു അന്വേഷണ ഏജന്‍സികള്‍ക്കും തിരിച്ചും കൈമാറും. കൈമാറുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.