Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നീതിന്യായ രംഗത്തെ സഹകരണത്തിനായുള്ള ഇന്ത്യ-സാംബിയ ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി


നീതിന്യായ രംഗത്തെ സഹകരണത്തിനായുള്ള ഇന്ത്യ-സാംബിയ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

അടുത്തിടെയായി, ഇന്ത്യയും സാംബിയയും തമ്മിലുള്ള സാമൂഹിക, സാംസ്‌കാരിക, വാണിജ്യ ബന്ധം മെച്ചപ്പെട്ടുവരികയാണ്. നീതിന്യായ രംഗത്തു സഹകരിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കപ്പെടുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനും നീതിന്യായ പരിഷ്‌കാരങ്ങള്‍ക്കു പുതിയ ദിശ പകരുന്നതിനും സഹായകമാകും.