Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിയമ മേഖലയില്‍ ഇന്ത്യ – മൊറോക്കോ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


നിയമ നിര്‍മ്മാണ രംഗത്തെ പരിചയസമ്പത്തും വൈദഗ്ധ്യവും പങ്കുവെക്കുന്നതിന് ഇന്ത്യയും മൊറോക്കോയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

നീതിന്യായ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയിലേക്കും, മൊറോക്കോയിലേക്കും അധികൃതര്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അഭിഭാഷകര്‍, നിയമ ഉദ്യോഗസ്ഥര്‍, നിയമ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ ധാരണാപത്രം അവസരമൊരുക്കും.