Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ മോസ്‌കോയിലെ നാഷണല്‍ മാനേജ്‌മെന്റെ സെന്റര്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 ഡിസംബര്‍ 24നു മോസ്‌കോയിലുള്ള റഷ്യന്‍ നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍ (എന്‍.സി.എം.സി.) സന്ദര്‍ശിക്കും.

അടിയന്തരസാഹചര്യങ്ങളില്‍ ദുരന്തസാധ്യതകളെക്കുറിച്ചു ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കുന്നിനും ദുരന്തനിവാരണത്തിനായുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധതലങ്ങളോടുകൂടിയ ഏകോപനകേന്ദ്രമാണ് എന്‍.സി.എം.സി.

ഇതിന്റെ പ്രവര്‍ത്തനത്തില്‍ വസ്തുതാശേഖരണവും വിശകലനവും നിരീക്ഷണവും മാതൃക രൂപീകരണവും ഉള്‍പ്പെടുന്നു.

റിമോട്ട് സെന്‍സിംങ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള നിരീക്ഷണ സാങ്കേതികവിദ്യയും ആഗോള ഉപഗ്രഹസംവിധാനവും ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം.

റഷ്യയെ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ് എന്‍.സി.എം.സി. ചെയ്യുന്നത്.

പ്രകൃതിദുരന്തങ്ങള്‍, സുനാമി, തിരക്കേറിയ സ്ഥലങ്ങള്‍, വ്യാവസായിക സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ നിരീക്ഷിക്കിക്കാന്‍ ഈ കേന്ദ്രത്തിനു സാധിക്കും.