പിഎം ഇന്ത്യ
ഒണ്ടാറിയോ പ്രധാനമന്ത്രി ശ്രീമതി. കാത്ലിന് വെയ്ന്‍, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് പ്രവിശ്യ പ്രധാനമന്ത്രി ശ്രീ.എച്ച്.ഡബ്യു. മക് ലൗക്ലാന് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രധാനമന്ത്രിയെ ശ്രീ.നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. നിര്‍മ്മാണം, നൈപുണ്യം, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, നഗര പുനരുജ്ജീവനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്ത്യാ ഗവണ്മെന്റ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെകുറിച്ച് ഇരു പ്രധാനമന്ത്രിമാരും വളരെയേറെ മതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ പെന്ഷന് ഫണ്ടുകള്‍ ഉള്‍പ്പെടെ കാനഡയിലെ ബിസ്സിനസ്സുകാരും നിക്ഷേപകരും ഇന്ത്യയില്‍ വര്‍ദ്ധിച്ച തോതിലുള്ള താല്പര്യവും വിശ്വാസവും പ്രകടിപ്പിക്കുന്നതായി അവര്‍ പറഞ്ഞു. 2016 ഫെബ്രുവരി 4, 5 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ നിക്ഷേപ ഉച്ചകോടിയില്‍ പ്രകടമായ വമ്പിച്ച തോതിലുള്ള കനേഡിയന്‍ പങ്കാളിത്തത്തില്‍ നിന്ന് ഇതു വ്യക്തമാണ്.
കാനഡയുമായുള്ള ബന്ധങ്ങള്‍ക്ക് ഇന്ത്യ ഏറ്റവും മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞു. 2015 ഏപ്രിലില്‍ താന്‍ നടത്തിയ കാനഡ യാത്ര 42 വര്‍ഷങ്ങള്‍ക്കു ശേഷം ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡ്യുവിന് ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന ശ്രീ.നരേന്ദ്ര മോദി, ഇക്കൊല്ലം നടക്കാന്‍ പോകുന്ന അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
Ms. Kathleen Wynne, Premier of Ontario met PM @narendramodi. pic.twitter.com/gFQi7ATlPc
— PMO India (@PMOIndia) February 3, 2016