പിഎം ഇന്ത്യ
പ്രധാന തുറമുഖങ്ങളിലെ കണ്ടെനര്‍ ടെര്‍മിനല്‍ പദ്ധതികളുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്തുന്നതിന് അനുമതി നല്കാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഈ ടെര്‍മിനലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ഇന്ത്യന്‍ ഹോള്‍ഡിംഗ് കമ്പനി ദുബായ് പോര്‍ട്ട് വേള്‍ഡിന് രൂപീകരിക്കാം.
തുറമുഖ മേഖലയില്‍ നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകും. ഹിന്ദുസ്ഥാന്‍ പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്.പി.പി.എല്‍) എന്നായിരിക്കും ഹോള്‍ഡിംഗ് കമ്പനിയുടെ പേര്. ഈ ഹോള്‍ഡിംഗ് കമ്പനിയുടെ മൊത്തം മൂല്യം 80 ദശലക്ഷം ഡോളറിനെക്കാള്‍ അധികമായിരിക്കണമെന്നാണ് വ്യവസ്ഥ.