Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാവികര്‍ക്ക് ഉഭയകകക്ഷി അംഗീകാര സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


നാവികര്‍ക്ക് ഉഭയ കക്ഷി അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ച 1978ലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് വിദേശ രാജ്യങ്ങളിലെ സമാന അധികൃതരുമായി ഷിപ്പിംഗ്-വിദേശകാര്യ മന്ത്രിയുടെ അനുമതിയോടെയാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.

ഗുണഫലങ്ങള്‍:

ഇന്ത്യയിലെ നാവികര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്ന ഏതു രാജ്യത്തും ആ രാജ്യത്തെ സമാന രേഖ കൂടാതെതന്നെ സാധുതയുണ്ടായിരിക്കും.

ഇന്ത്യന്‍ നാവികര്‍ക്ക് ആ രാജ്യത്തെ പതാകയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകളിലും തൊഴില്‍ ഉറപ്പാകും. അതിന് അവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉറപ്പാക്കും. സമുദ്ര പഠനം, പരിശീലനം, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, നാവികര്‍ക്കു പരിശീലനത്തിനും ആരോഗ്യ പരിശോധനയ്ക്കും രേഖകള്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നേരത്തേ ധാരണാപത്രം ഒപ്പുവച്ച രാജ്യങ്ങളിലും ഈ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. ലോകരാജ്യങ്ങള്‍ക്ക് പരിശീലനം നേടിയ നാവികരെ വന്‍തോതില്‍ വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഈ ധാരണപത്രം വന്‍ നേട്ടമായി മാറും.

**********