പിഎം ഇന്ത്യ
ഫിജി പ്രധാനമന്ത്രി റിയല്‍ അഡ്മിറല്‍ (റിട്ട.) ജോസയ്യ വൊറേക് ബൈനിമരാമ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഫെബ്രുവരി 20നു ഫിജിയിലുണ്ടായ വന്‍ ചുഴലിക്കാറ്റില്‍ പൗരന്മാര് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി, ഫിജി പ്രധാനമന്ത്രിയെ അനുശോചനമറിയിച്ചു. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ചുഴലിക്കാറ്റുണ്ടായ ഉടന്‍ ധസഹായമായി പത്തു ലക്ഷം ഡോളറും ഒപ്പം 45 ടണ്‍ അവശ്യവസ്തുക്കളും ഇന്ത്യ ലഭ്യമാക്കിയതിനു പ്രധാനമന്ത്രിയെ ഫിജി പ്രധാനമന്ത്രി നന്ദി അറിയിച്ചു.
മേഖലയ്ക്ക് ആകെ ഉപയുക്തമാവുന്ന സ്പേസ് ടെക്നോളജി ആപ്ലിക്കേഷന്‍സ് സെന്റര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ, ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പസഫിക് ദ്വീപരാഷ്ട്രങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുമെന്നു 2015 ഓഗസ്റ്റില്‍ ജയ്പ്പൂരില്‍ നടന്ന രണ്ടാമത് എഫ്.ഐ.പി.ഐ.സി. ഉച്ചകോടിയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
സൗരോര്‍ജ രംഗത്തും പുനരുപയോഗിക്കാവുന്ന ഊര്‍ജ രംഗത്തും കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലും സഹകരിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
Glad to meet PM Bainimarama & discuss India-Fiji ties. Fiji is a vital friend & we want our ties to grow further. https://t.co/Kr4TtnfGuP
— Narendra Modi (@narendramodi) May 19, 2016