പിഎം ഇന്ത്യ
ഇന്ത്യയും യു.എസുമായുള്ള ഉഭയകക്ഷിബന്ധത്തില് സൈബര് മേഖലയിലുള്ള സഹകരണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പൊതു മൂല്യങ്ങളെും കാഴ്ചപ്പാടിനെയും ആദര്ശങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സൈബര് ബന്ധം. ഇതു വികസിപ്പിക്കണമെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നു. ഇതിനായി, താഴെ പറയുന്ന പൊതു തത്ത്വങ്ങളുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില് സമ്പൂര്ണ ചട്ടക്കൂട് സജ്ജമാക്കാന് ഉദ്ദേശിക്കുകയും ചെയ്യുന്നു.
<
ഇന്ത്യ-യു.എസ്. സൈബര് ബന്ധത്തിനായുള്ള പൊതു ആശയങ്ങള്:
തുറന്നതും പരസ്പര പ്രവര്ത്തന ക്ഷമതയള്ളതും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ സൈബര് മേഖലാ പരിസ്ഥിതി സൃഷ്ടിക്കാനുള്ള പ്രതിബദ്ധത.
ഇന്റര്നെറ്റിനെ പുതുമയും സാമ്പത്തിക വളര്ച്ചയും വാണിജ്യവും വ്യാപാരവും വര്ധിപ്പിക്കുന്നതിനുള്ള ഉപാധിയാക്കിത്തീര്ക്കാനുള്ള പ്രതിബദ്ധത.
അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പ്രോല്സാഹിപ്പിക്കാനുള്ള പ്രതിബദ്ധത.
സൈബര് കുറ്റങ്ങളിലും സൈബര് സുരക്ഷയിലും ഗവണ്മെന്റ് അധികാരകേന്ദ്രങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം പ്രോല്സാഹിപ്പിക്കാനുള്ള പ്രതിബദ്ധത.
സൈബര്ഭീഷണി നേരിടുന്നതിലും സൈബര്സുരക്ഷ ഉറപ്പാക്കുന്നതിലും ഉഭയകക്ഷി കരാറുകളുടെയും രാജ്യാന്തര കരാറുകളുടെയും പ്രാധാന്യം തിരിച്ചറിയല്.
സാംസ്കാരികവും ഭാഷാപരവുമായ വൈജാത്യത്തെ ആദരിക്കാനുള്ള പ്രതിബദ്ധത.
രാജ്യാന്തര നിയമത്തെ, വിശേഷിച്ച് യു.എന്. ചാര്ട്ടറിനെ അംഗീകരിച്ചുകൊുള്ള ചട്ടക്കൂടിലൂടെ സൈബര്ലോകത്തില് രാജ്യാന്തര സുരക്ഷയും സ്ഥിരതയും പ്രോല്സാഹിപ്പിക്കാനുള്ള പ്രതിബദ്ധത.
സുതാര്യവും ഗവണ്മെന്റ്, പൗരസമൂഹം, സ്വകാര്യമേഖല എന്നിവ ഉള്പ്പെടുന്ന ഓഹരിയുടമകളോട് ഉത്തരവാദിത്തമുള്ളതുമായ, ഏറെ പേര്ക്കു പൊതുവായി അവകാശപ്പെട്ട ഇന്റര്നെറ്റ് നടത്തിപ്പു മാതൃകയോടുള്ള പ്രതിബദ്ധത.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില് സൈബര് സുരക്ഷ ഉറപ്പാക്കുന്നതില് ഗവണ്മെന്റുകള്ക്കു നേതൃത്വപരമായ പങ്ക് അംഗീകരിക്കല്.
സൈബര് സുരക്ഷാ ശേഷി വര്ധിപ്പിക്കുന്നതിലും സൈബര് സുരക്ഷാ ഗവേഷണത്തിലും വികസനത്തിലും സഹകരിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രാധാന്യവും തിരിച്ചറിയല്.
ഇരുരാജ്യങ്ങള്ക്കിടയിലുാകാനിടയുള്ള സൈബര് കുറ്റങ്ങള് നേരിടുന്നതിനായി നിയമം നടപ്പാക്കുന്ന ഏജന്സികള് തമ്മിലുള്ള അടുത്ത ബന്ധം പ്രോല്സാഹിപ്പിക്കല്.
ഓണ്ലൈനില് മനുഷ്യാവകാശവും അടിസ്ഥാനപരമായ സ്വാതന്ത്ര്യവും പ്രോല്സാഹിപ്പിക്കാനും സംരക്ഷിക്കാനും ആദരിക്കാനുമുള്ള പ്രതിബദ്ധത.
വിവരക്കൈമാറ്റത്തിനായുള്ള അടിസ്ഥാനസൗകര്യ രംഗത്തു സുരക്ഷ ഉറപ്പാക്കാനും പരിഷ്കാരങ്ങള് വരുത്താനും സഹകരിക്കുന്നതിനുള്ള താല്പര്യം. ഇക്കാര്യത്തില് സഹകരിക്കാവുന്ന മേഖലകളില് താഴെ പറയുന്നവ ഉള്പ്പെടുന്നു:
സൈബര്സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും നല്ല മാതൃകകള് കെത്തുകയും ഏകോപിപ്പിക്കുകയും പങ്കുവെക്കുകയും നടപ്പാക്കുകയും ചെയ്യുക.
അപകടകരമായ സൈബര്സുരക്ഷാ ഭീഷണികളെയും ആക്രമണങ്ങളെയും മറ്റും കുറിച്ചുള്ള വിവരം ഉഭയകക്ഷി കരാറുകള്ക്കു വിധേയമായി തല്സമയം പങ്കുവെക്കുകയും ഇതു സാധ്യമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്യുക.
ആഭ്യന്തര, രാജ്യാന്തര നിയമങ്ങളിലെ വ്യവസ്ഥകള് പ്രകാരം ഐ.സി.ടി. അടിസ്ഥാനസൗകര്യ സംവിധാനത്തിനും ശേഖരിച്ചിട്ടുള്ള വിവരങ്ങള്ക്കും നേര്ക്കുാകാവുന്ന സൈബര് ഭീഷണികളെ നേരിടാന് സംയുക്ത സംവിധാനമുാക്കുകയും സഹകരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുക.
സൈബര്സുരക്ഷയും സുരക്ഷാപരിശോധനയും സൈബര്സുരക്ഷാ ഉപകരണങ്ങള് കുപിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിലും വികസനത്തിലും സഹകരണം പ്രോല്സാഹിപ്പിക്കുക.
ഐ.സി.ടി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില് സന്നദ്ധതയോടെയുള്ള പ്രവര്ത്തനം സാധ്യമാക്കുംവിധം പ്രായോഗിക പദ്ധതികള് നടപ്പാക്കലും ഉള്ളവ വികസിപ്പിക്കലും.
പരിശീലന ശില്പശാലകളിലൂടെയും ആശയവിനിമയത്തിലൂടെയും നടപടിക്രമങ്ങളിലൂടെയും സൈബര്കുറ്റങ്ങളെ നേരിടാന് നിയമം നടപ്പാക്കുന്ന ഏജന്സികള് തമ്മിലുള്ള സഹകരണം പ്രോല്സാഹിപ്പിക്കുകയും ആവശ്യമെങ്കില് ചര്ച്ചകള് സംഘടിപ്പിക്കുകയും ചെയ്യുക.
യു.എസിലെയും ഇന്ത്യയിലെയും നിയമങ്ങള് അനുശാസിക്കുംവിധം ഇലക്ട്രോണിക് തെളിവുകള് നേടുന്നതിന് ഉള്പ്പെടെ അന്വേഷണ ഏജന്സികളെ പ്രാപ്തമാക്കുന്നതിനായി സംയുക്ത പരിശീലന പദ്ധതികളും മറ്റും സംഘടിപ്പിക്കുക.
നിയമ ചട്ടക്കൂടുകള്, ഡിജിറ്റല് ഫോറെന്സിക്സ്, സൈബര്കുറ്റങ്ങള് തടയല്, സൈബര്സുരക്ഷ എന്നീ മേഖലകളിലെ പ്രവര്ത്തനക്ഷമത വര്ധിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനും പദ്ധതികള് നടപ്പാക്കുക.
സൈബര്ലോകത്തിലെ രാജ്യാന്തര നിയമങ്ങള് നടപ്പാക്കുന്നതിനെ പ്രോല്സാഹിപ്പിക്കുകയും അത് എത്രത്തോളം പ്രാവര്ത്തികമാണെന്നു വിലയിരുത്തുകയും ചെയ്യുക.
സ്വമേധയാ നടപ്പാക്കേ നിയമങ്ങളോടുള്ള പ്രതിബദ്ധത. അതു പ്രകാരം:
നിര്ണായകമായ അടിസ്ഥാനസൗകര്യത്തിനു ദോഷംവരുത്തുന്ന ഓണ്ലൈന് പ്രവര്ത്തനങ്ങള് രാഷ്ട്രങ്ങള് നടത്തുകയോ അങ്ങനെ ചെയ്യാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യരുത്.
പ്രശ്നങ്ങളോടു പ്രതികരിക്കുന്നതില്നിന്ന് ദേശീയ സി.എസ്.ഐ.ആര്.ടികളെ പിന്തിരിപ്പിക്കുംവിധമുള്ള ഇടപെടല് രാഷ്ട്രങ്ങള് നടത്തുകയോ അങ്ങനെ ചെയ്യാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യരുത്. ദോഷം വരുത്തുന്ന ഓണ്ലൈന് പ്രവര്ത്തനങ്ങള്ക്കായി രാഷ്ട്രങ്ങള് സി.എസ്.ഐ.ആര്.ടികള് ഉപയോഗപ്പെടുത്തുകയും ചെയ്യരുത്.
അതതു രാഷ്ട്രങ്ങളുടെ ഭൂപരിധിയില് നടക്കുന്ന സൈബര് കുറ്റങ്ങള് അന്വേഷിക്കുന്നതിനും ഇലക്ട്രോണിക് തെളിവുകള് ശേഖരിക്കുന്നതിനും അപകടകരമായ സൈബര് പ്രവര്ത്തനങ്ങള് ഒഴിവാക്കുന്നതിനും ആഭ്യന്തര, രാജ്യാന്തര കടപ്പാടുകള്ക്കു വിധേയമായി സഹകരിക്കാന് തയ്യാറാകണം.
കമ്പനികള്ക്കോ വാണിജ്യമേഖലയ്ക്കോ നേട്ടമുാക്കിക്കൊടുക്കുന്നതിനായി വാണിജ്യരഹസ്യങ്ങളോ രഹസ്യസ്വഭാവത്തോടുകൂടിയ ബിസിനസ് വിവരങ്ങളോ ഉള്പ്പെടുന്ന ഐ.സി.ടി. രംഗത്തെ ബൗദ്ധികസ്വത്തു മോഷണം നടത്താനോ അത്തരം പ്രവര്ത്തനത്തെ പിന്തുണയ്ക്കാനോ ഒരു രാഷ്ട്രം ശ്രമിക്കരുത്.
ടെലികോം സുരക്ഷാ കാര്യങ്ങളില് സഹകരിക്കുക.
രാജ്യാന്തര സൈബര് മേഖലയിലെ സുസ്ഥിരത സംബന്ധിച്ചും സൈബര് പ്രവര്ത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനെ സംബന്ധിച്ചും മനസ്സിലാക്കിക്കൊ് പൊതുവായ പ്രവര്ത്തനം സാധ്യമാക്കുക.
ഐ.സി.ടി. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷ സംബന്ധിച്ച് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയര്ത്തുന്നതിനായി വിതരണശൃംഖലയുടെ വിശ്വാസ്യത പ്രോല്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള് പങ്കുവെക്കുക.
പ്രശ്നങ്ങളോടു പ്രതികരിക്കുന്നതിനുള്ള ഏറ്റവും നല്ല മാതൃകകളെക്കുറിച്ചുള്ള സംവാദങ്ങള് പ്രോല്സാഹിപ്പിക്കുക.
കൃത്യമായ സഹകരണം ഉറപ്പാക്കുന്നതിനായി സൈബര്സുരക്ഷയ്ക്ക് ഊന്നല് നല്കിയുള്ള സംയുക്ത പ്രവര്ത്തനങ്ങള്ക്കു പ്രാധാന്യം നല്കുക.
പലര്ക്ക് ഉടമസ്ഥാവകാശമുള്ള ഇന്റര്നെറ്റ് നിയന്ത്രണസംവിധാനത്തെ പിന്തുണയ്ക്കുക.
ഐ.സി.എ.എന്.എന്., ഐ.ജി.എഫ്. തുടങ്ങിയ ഇന്റര്നെറ്റ് നിയന്ത്രണത്തിനായുള്ള വേദികളില് ചര്ച്ചകളില് സജീവമാകുകയും ഇടപെടുകയും ചെയ്യുക. ഇരു രാജ്യങ്ങളിലും ബന്ധപ്പെട്ട മേഖലകളില് പ്രവര്ത്തിക്കുന്നവരെ ഇത്തരം വേദികളിലേക്ക് എത്തിക്കുകയും ചെയ്യുക.
വിവിധ രാജ്യങ്ങളെ ബാധിക്കുന്ന സൈബര് കുറ്റങ്ങള് അന്വേഷിക്കുന്നതിനെക്കുറിച്ചു ചര്ച്ചകള് നടത്തുകയും നടപടിക്രമങ്ങള് കൈക്കൊള്ളുകയും ചെയ്യുക.
ഇന്ത്യയിലെ ഇന്റര്നെറ്റ് അടിസ്ഥാനസൗകര്യം കരുത്തുറ്റതാക്കുക.
ഉഭയകക്ഷിസമ്മത പ്രകാരമുള്ള ഹൈ ടെക്നോളജി കോ-ഓപറേഷന് ഗ്രൂപ്പ് ഉള്പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ടെക്നോളജി അക്സെസ് പോളിസിയുടെ സഹകരണാടിസ്ഥാനത്തിലുള്ള ഉപയോഗം ഉറപ്പാക്കുക.
യു.എസ്.-ഇന്ത്യ സൈബര് ബന്ധത്തിന്റെ സമ്പൂര്ണ ചട്ടക്കൂട് 60 ദിവസത്തിനകം ഒപ്പുവെക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.