Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോളിമെറ്റാലിക്ക് സള്ഫൈഡുകളുടെ പര്യവേഷണത്തിന് കരാര് ഒപ്പുവയ്ക്കും


ഇന്ത്യന് മഹാസമുദ്രത്തില് മധ്യ, തെക്കു കിഴക്കന് ഇന്ത്യന് റിഡ്ജസ് (എസ്.ഡബ്ല്യൂ.ഐ.ആര്) മേഖലയിലെ 10,000 ചതുരശ്ര കിലോ മീറ്റര് പ്രദേശത്ത് പോളിമെറ്റാലിക്ക് സള്ഫൈഡുകളുടെ പര്യവേഷണത്തിനായി 15 വര്ഷത്തെയ്ക്കുള്ള കരാറിലേര്പ്പെടാന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ന്യൂഡല്ഹിയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും അന്താരാഷ്ട്ര സീ ബെഡ് അതോറിട്ടിയും തമ്മിലായിരിക്കും കരാറിലേര്പ്പെടുക. ഈ കരാര് വഴി ഇന്ത്യന് മഹാസമുദ്രത്തിലെ ഈ പ്രദേശത്ത് ഇന്ത്യയ്ക്ക് പര്യവേഷണത്തിനുള്ള പ്രത്യേകമായ അവകാശം ലഭിക്കും. കൂടാതെ, ചൈന, കൊറിയ, ജര്മ്മനി എന്നിവ സജീവമായ ഇന്ത്യന് മഹാസമുദ്രത്തിലെ ഇന്ത്യയുടെ സാന്നിധ്യവും വര്ദ്ധിപ്പിക്കും.

വിവിധ ദേശീയ ഇന്സ്റ്റിറ്റ്യൂട്ടുകള്, ഗവേഷണ ലബോറട്ടറികള്, സ്ഥാപനങ്ങള് എന്നിവയുടെ പങ്കാളിത്തത്തോടെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയമായിരിക്കും പദ്ധതി നടപ്പിലാക്കുക.