Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതിഭവന്‍ മ്യൂസിയത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാഷ്ട്രപതിഭവന്‍ മ്യൂസിയത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാഷ്ട്രപതിഭവന്‍ മ്യൂസിയത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


രാഷ്ട്രപതിഭവന്‍ മ്യൂസിയത്തിന്റെ രണ്ടാം ഘട്ടം രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ശ്രീ. ഹാമീദ് അന്‍സാരി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പുറത്തിറക്കപ്പെടുന്ന പുസ്തകങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ഗ്രന്ഥങ്ങളായിരിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മ്യൂസിയം കഴിഞ്ഞ കാലത്തിനു ജീവന്‍ പകരുത്തിനുള്ള മഹത്തായ ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ. പ്രണബ് മുഖര്‍ജി ഇന്ത്യക്കു നല്‍കിയ സംഭാവനകള്‍ ഏറെയാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാഷ്ട്രപതിപദത്തിനും പ്രണബ് മുഖര്‍ജി ഏറെ സംഭാവനകള്‍ നല്‍കിയെന്നു വ്യക്തമാക്കി. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ഉള്ളവര്‍ക്ക് എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു നമുക്കു രാഷ്ട്രപതി ശ്രീ മുഖര്‍ജിയില്‍നിന്നു പഠിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉപയോഗം, ജലസംരക്ഷണം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം രാഷ്ട്രപതിഭവനില്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.