Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രകാശ് പുരബിനോടനുബന്ധിച്ച് ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി


ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ പ്രകാശ് പുരബ് എന്ന പുണ്യവേളയിൽ, നമ്മുടെ സംസ്കൃതിയിലെ ഉന്നതനായ ആത്മീയ ഗുരുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദരമർപ്പിച്ചു.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:

“ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ പ്രകാശ് പുരബ് എന്ന പുണ്യവേളയിൽ, നമ്മുടെ സംസ്കൃതിയിലെ ഉന്നതനായ ആത്മീയ ഗുരുവിന് ഞാൻ ആദരമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം നിര്ഭയത്വത്തിൻ്റെയും ത്യാഗത്തിന്റെയും മാനവികതയോടുള്ള അഗാധമായ കരുതലിന്റെയും ഉജ്ജ്വലമായ മാതൃകയായിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും സത്യത്തിനും അന്തസ്സിനും വിശ്വാസത്തിനും വേണ്ടി അദ്ദേഹം ഉറച്ചുനിന്നു. നീതിയുക്തവും കരുണയുള്ളതും സൗഹാർദ്ദപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന്റെ ശാശ്വതമായ സന്ദേശം നമുക്ക് വഴികാട്ടിയാവട്ടെ.”

 

 

***

SK