Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഞ്ച് ഐസറുകള്‍ സ്ഥാപിക്കുന്നതിനുള്ള തുക പുതുക്കി നിശ്ചയിച്ചു.


കേരളത്തിലെ തിരുവനന്തപുരം,പൂന, ഭോപ്പാല്‍, മൊഹിലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അഞ്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ റിസര്‍ച്ച് (ISER) സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള തുക പുതുക്കി നിശ്ചയിച്ചു.

ആദ്യം 2500 കോടി രൂപയായി നിശ്ചയിച്ചിരുന്നത് 4799 രൂപയാക്കി പുതുക്കി നിശ്ചയിക്കാനാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചത്.

9275 വിദ്യാര്‍ത്ഥികള്‍, 978 അദ്ധ്യാപകര്‍, 1020 അനദ്ധ്യാപകര്‍ എന്നിവരോട് കൂടി 2018-2019 ല്‍ ഈ ഐസറുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് പരിപാടി.