Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടിസ്ഥാന തലത്തിലെ നവീന ആശയങ്ങളില്‍ സഹകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയുമായുള്ള ധാരണാപത്രത്തിന് അംഗീകാരം


അടിസ്ഥാന തലത്തിലെ നവീന ആശയങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക സഹകരണത്തിനായുള്ള ഇരു ഗവണ്‍മെന്റുകളുടെയും ഉടമ്പടിയുടെ ഭാഗമായി 2016 ജൂലൈ 7 ന് പ്രിറ്റോറിയയിലാണ് ധാരണാ പത്രം ഒപ്പു വെച്ചത്.

ഇതു പ്രകാരം നൂതനാശയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സംയുക്തമായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് പുറമെ സംയുക്തമായി പ്രോജക്ടുകള്‍ വികസിപ്പിക്കുകയും, ഇതിനായി മുന്നോട്ട് വരുന്നവര്‍ക്ക് സഹായം നല്‍കുകയും സാമൂഹ്യ നന്മയ്ക്കായി സാങ്കേതിക കൈമാറ്റം ഉറപ്പ് വരുത്തുകയും ചെയ്യും.

തദ്ദേശീയ വിജ്ഞാനം, കാര്‍ഷിക ജൈവ സാങ്കേതിക വിദ്യ എന്നീ മേഖലകള്‍ക്കാണ് ധാരണാപത്രം ഊന്നല്‍ നല്‍കുന്നത്.