പിഎം ഇന്ത്യ
അണ്ടർ 18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ടീം ശ്രദ്ധേയമായ പോരാട്ടവീര്യം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ വനിതാ ഹോക്കി കൈവരിച്ചുകൊണ്ടിരിക്കുന്ന കരുത്തിന്റെയും താരങ്ങളുടെ അപാരമായ കഴിവുകളുടെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ടീമിന്റെ ഭാവിയിലെ പരിശ്രമങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“അണ്ടർ18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം ടീം ശ്രദ്ധേയമായ പോരാട്ടവീര്യം പ്രകടിപ്പിച്ചു. ഈ നേട്ടം ഇന്ത്യയിലെ വനിതാ ഹോക്കിയുടെ വർദ്ധിച്ചുവരുന്ന കരുത്തിനെയും നമ്മുടെ താരങ്ങളുടെ അപാരമായ കഴിവുകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ടീമിന്റെ ഭാവിയിലെ പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും.”
Congratulations to the Indian Women’s U18 Hockey Team on securing the Bronze Medal at the U18 Asia Cup 2026. The team displayed remarkable grit throughout the tournament. This feat reflects the growing strength of women’s hockey in India and the immense potential of our players.… pic.twitter.com/098tYzdIqK
— Narendra Modi (@narendramodi) June 6, 2026
-NK-