Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അധ്യാപകരെ പരസ്പരംവിനിമയംചെയ്യാനുള്ള കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹിയിലെ ദേശീയ പ്രതിരോധ കോളേജിലെയും ബംഗ്ലാദേശിലെ ധാക്കയിലെ ദേശീയ പ്രതിരോധ കോളേജിലെയും അധ്യാപകരെ പരസ്പരംവിനിമയംചെയ്യാനുള്ള കരാറിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

ഇരു രാജ്യങ്ങളിലെയുംദേശീയ പ്രതിരോധ കോളേജുകള്‍ തമ്മില്‍ ആഭ്യന്തര സുരക്ഷ, വികസന-യുദ്ധ തന്ത്ര പഠനം എന്നീ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെതുടര്‍ച്ചയായ വിനിമയ പരിപാടികള്‍ നടത്തുകയും ഇതിന് സുസ്ഥിരമായ സംവിധാനമൊരുക്കുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഭൂമിശാസ്ത്രപരമായി ഏറെ അടുത്തു കിടക്കുന്ന ഇരു രാജ്യങ്ങളും ഭീകരത തടയുക അടക്കമുള്ള നിരവധി പൊതുവെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇതിനാല്‍സായുധ സേനകള്‍ തമ്മില്‍ കൂടുതല്‍ മികച്ച സഹകരണവും സംഘാടനവുമുണ്ടാകേണ്ടതുണ്ട്. അധ്യാപക വിനിമയ പരിപാടി സായുധസേനകളുടെശേഷി പാകപ്പെടുത്താനും പൊതുവെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുകയുംചെയ്യും.

തന്ത്ര പ്രധാന, സൈനിക നീക്കങ്ങളില്‍സൈനിക വിദ്യാഭ്യാസം നല്‍കുന്നതിന് സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള ചട്ടക്കൂടിനും ഈ കരാര്‍രൂപം നല്‍കുന്നു.