പിഎം ഇന്ത്യ
ങ്ങള്‍ സംബന്ധിച്ച ശിപാര്‍ശകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി
അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) അടുത്തിടെ അംഗീകരിച്ച ”തൊഴിലും മികച്ച പ്രവര്‍ത്തിയും സമാധാനത്തിനും ഉള്‍ക്കൊള്ളുന്നതിനും” അനിവാര്യമെന്ന രേഖ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതിനല്‍കി. ജനീവയില്‍ 2015 ജൂണില്‍ നടന്ന ഐ.എല്‍.ഒയുടെ അന്തരാഷ്ട്ര തൊഴിലാളി കോണ്‍ഫറന്‍സിന്റെ 106-ാം യോഗത്തിലാണ് ഈ ശിപാര്‍ശകള്‍ സ്വീകരിച്ചത്. ശിപാര്‍ശകള്‍ സ്വീകരിക്കുന്നതിനെ ഇന്ത്യ പിന്തുണച്ചിരുന്നു.
ഐ.എല്‍.ഒയിലെ ഓരോ അംഗരാഷ്ട്രവും അംഗീകരിച്ച രേഖ ബന്ധപ്പെട്ട അധികാരസ്ഥാനത്തിന് മുന്നില്‍ (ഇന്ത്യയില്‍ പാര്‍ലമെന്റ്) സമര്‍പ്പിക്കണം. രേഖ അംഗീകരിക്കലും അത് പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കുന്നതും എന്തെങ്കിലും അടിയന്തിരബാദ്ധ്യതയുണ്ടാക്കുന്നില്ല. ഐ.എല്‍.ഒ ശിപാര്‍ശകള്‍ എന്നത് എന്തെങ്കിലും തരത്തിലുള്ള ബാദ്ധ്യത സൃഷ്ടിക്കുന്നില്ല. അത് ദേശീയ നയരൂപീകരണത്തിന് വേണ്ട മാര്‍ഗ്ഗരേഖയായി വര്‍ത്തിക്കുക മാത്രമാണ്.
അംഗരാജ്യങ്ങളോട് ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ തടയുന്നതിനും ശാന്തിയും സമാധാനവും, തിരിച്ചെടുക്കുന്നതിന് വേണ്ടരീതിയില്‍ തൊഴിലവസരങ്ങളും നല്ല പ്രവര്‍ത്തന സാഹചര്യവും സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ മാത്രമാണിത്.
മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും മാന്യത നല്‍കണമെന്നതിനും ഇത് ഊന്നല്‍ നല്‍കുന്നു. ഇതില്‍ അന്തരാഷ്ട്ര തൊഴിലാളി സാഹചര്യങ്ങള്‍ക്ക് വേണ്ട പ്രവര്‍ത്തിയുടെ അടിസ്ഥാനതത്വവും അവകാശവും, പ്രത്യേകിച്ചും ആ അവകാശവും തത്വങ്ങളും മികച്ച പ്രവര്‍ത്തനസാഹചര്യങ്ങള്‍ക്ക് അനിവാര്യമാണെങ്കില്‍ മാനിക്കണമെന്നതുമുള്‍പ്പെടുന്നു.
സമാധാനവും ശാന്തിയും ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധികള്‍ തടയുന്നതിനുമായി സാമൂഹിക സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തണമെന്ന് ശിപാര്‍ശകള്‍ ഊന്നിപ്പറയുന്നു. സമാധാനം, പ്രതിസന്ധികള്‍ തടയല്‍, എന്നിവ സ്ഥാപിക്കുന്നതിന് അംഗരാജ്യങ്ങള്‍ വേഗത്തിലുള്ളതും യുക്തിസഹമായതുമായ തന്ത്രങ്ങള്‍ക്കായി ബഹുലതല രീതി സ്വീകരിക്കണമെന്നും ഇത് പറയുന്നു. തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക പുനര്‍സംയോജനം, സാമൂഹികസുരക്ഷ, സാമൂഹിക സംശ്ലേഷണം, സുസ്ഥിരവികസനം, സുസ്ഥിത സംരംഭങ്ങളുടെ രൂപീകരണം,(പ്രത്യേകിച്ചും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍), കൂടിക്കാഴ്ചകള്‍ക്ക് അവസരമൊരുക്കുകയും ആസൂത്രണത്തില്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയൂം സംഘടനകളുടെ സക്രിയമായ പങ്കാളിത്തം ഉറപ്പുവരുത്താനും വേണ്ട നടപടികളുടെ നിരീക്ഷണത്തിന്റെ നടപ്പാക്കല്‍ എന്നിവ ഈ സമീപത്തില്‍ ഉള്‍പ്പെടുന്നു.
205-ാമത് ശിപാര്‍ശ എല്ലാ തൊഴിലാളികള്‍ക്കും തൊഴിലന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും ബാധകമാണ്. സംഘര്‍ഷവും ദുരന്തവും മൂലം പ്രതിസന്ധിഘട്ടങ്ങള്‍ ബാധിക്കുന്ന സമ്പദ്ഘടനയിലെ എല്ലാ വിഭാഗത്തിനും ദുരന്ത പ്രതികരണമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.