പിഎം ഇന്ത്യ
അന്താരാഷ്ട്ര ഭീകരതയും ഭൂഖണ്ഡാന്തരസംഘടിതകുറ്റകൃത്യങ്ങളുംതടയുന്നതില്‍സഹകരിക്കുന്നതിന് ഇന്ത്യയുംഓസ്‌ട്രേലിയയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.
വിവരകൈമാറ്റം,വൈദഗ്ധ്യം, ശേഷിവികസനം എന്നിവയിലൂടെമേഖലയില്‍ശാന്തിയും, സുസ്ഥിരതയുംകെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുംഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വിഭാവനം ചെയ്യുന്നതാണ് ധാരണാപത്രം. സഹകരണവും ആശയവിനിമയവും ആവശ്യമുള്ള എല്ലാ വിഷയങ്ങളും കൈകാര്യംചെയ്യുന്നതിനുള്ള ഫലപ്രദമായ ചട്ടക്കൂടാണ് ധാരണാപത്രം.
ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനും ഇത്‌വഴിയൊരുക്കും. ധാരണാപത്രം നിലവില്‍വന്നാല്‍രാജ്യാന്തര ഭീകരതയും ഭൂഖണ്ഡാന്തരസംഘടിതകുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നതിന് സഹായകരമാകും